ചെങ്ങന്നൂർ: ചെങ്ങന്നൂർ മുനിസിപ്പൽ ഷോപ്പിംഗ് കോം പ്‌ളക്സിലെ ഹോട്ടൽ ജീവനക്കാരനായ പ്രസന്നകുമാർ (55)നെ പമ്പയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ കല്ലിശേരി ഉമയാറ്റുകര ഭാഗത്താണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകിട്ട് ശമ്പളം വാങ്ങിയതിനു ശേഷം കുളിക്കാനെന്ന് പറഞ്ഞാണ് ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയത്.ഹോട്ടലിൽ തന്നെയാണ് ഇയാളുടെ താമസം. ലോക് ഡൗൺ ആയതിനാൽ ഞായറാഴ്ച ഹോട്ടൽ തുറന്നിരുന്നില്ല. കുടുംബവുമായി ഇയാൾ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.