ഇലവുംതിട്ട: മെഴുവേലി പഞ്ചായത്ത് 12 ാം വാർഡ് സി.പി.എം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.സി രാജഗോപാലൻ നിർവഹിച്ചു. ഇന്നും നാളെയുമായി വാർഡിലെ മുഴുവൻ വീടുകളിലും സി.പി.എം പ്രവർത്തകൾ പ്രതിരോധ കിറ്റുകൾ നേരിട്ടെത്തി നൽകും.പഞ്ചായത്തംഗം ബി.എസ് അനീഷ് മോൻ,മനീഷ് ,ടി.കെ ശ്രീജിത്ത്,വിമൽരാജ്,വിജിൻ വിജയൻ എന്നിവർ നേതൃത്വം നൽകി.