പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിൽ, പട്ടികജാതി വികസന വകുപ്പിൽ നിന്നും ലൈഫ് മിഷന് ലഭ്യമാക്കിയ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതും, ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിതഭവനരഹിതർ എന്നീ വിഭാഗങ്ങളിലായി മുൻകാലങ്ങളിൽ ആനുകൂല്യം ലഭിക്കാതിരുന്നതുമായ പട്ടികജാതി കുടുംബങ്ങൾക്ക് ഭവനിർമാണ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 15നകം പഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോൺ: 04682 222340.