10-krishnakumar
കൃഷ്ണകുമാർ

പത്തനംതിട്ട : മാസങ്ങളായി ദുബായിൽ ചികിത്സയിലായിരുന്ന ചെന്നീർക്കര പുത്തൻപുരയിൽ കൃഷ്ണകുമാർ (55) മരിച്ചു. കൃഷ്ണകുമാറിനെ പരിചരിക്കാൻ ഭാര്യ ജയശ്രീയും മകൾ മിഥിലയും അവിടെ എത്തിയരുന്നു. മിഥില തിരികെ പോന്നെങ്കിലും ജയശ്രീ ലോക്ക്ഡൗൺ മൂലം അവിടെ കഴിയുകയായിരുന്നു. തിരുവൻവണ്ടൂർ ഗവൺമെന്റ് എച്ച്എസ്എസ് അദ്ധ്യാപികയായ ജയശ്രീ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്താലാണ് മേയ് 20നു നാട്ടിൽ തിരികെയെത്തിയത്. ഇളയ മകൾ: നന്ദന.