പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലും ബേക്കറികളിലും നല്ല തിരക്കാണ്. കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. രംഗത്തുണ്ട്. ഇരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് നിർദ്ദേശം

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

1. സ്ഥാപനവും പരിസരവും കൃത്യമായി അണുനശീകരണം നടത്തി സൂക്ഷിക്കണം.

2. സ്ഥാപന ഉടമയും ജീവനക്കാരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

3. ജീവനക്കാരെ എല്ലാ ദിവസവും പ്രത്യേക നിരീക്ഷണം നടത്തി മാത്രമേ സ്ഥാപനത്തിൽ പ്രവേശിക്കാവു. സാധാരണയിൽ കവിഞ്ഞ ശരീരോഷ്മാവ്, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ, ശാരീരിക ക്ഷീണം എന്നിവയുള്ള ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കരുത്.

4. അസംസ്കൃത ഭക്ഷണ സാധനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം സൂക്ഷിക്കുക.

5. ഭക്ഷണ പാകം ചെയ്യുന്ന ഉപകരണങ്ങൾ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. അശ്രദ്ധമായി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല.

6. ജീവനക്കാരും മറ്റുള്ളവരും വ്യക്തി ശുചിത്വം പാലിക്കണം

7. ജീവനക്കാരും സ്ഥാപനത്തിലെത്തുന്നവരും തമ്മിൽ സാമൂഹിക അകലം പാലിക്കണം

8. മാസ്ക്, കയ്യുറ, ഹെഡ് ക്യാപ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.

9. പണമിടപാടുകൾ നടത്തുന്നവർ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യരുത്. അത്യാവശ്യമെങ്കിൽ കൈകൾ വൃത്തിയായി കഴുകണം.

10. ജീവനക്കാർ രോഗലക്ഷണമുള്ളവരോടോ രോഗിയുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുക.

11. ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. എല്ലാവരുടേയും പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കുക.

12. ഉപയോഗിക്കുന്ന സോപ്പ്, ഹാൻ‌ഡ് സാനിറ്റൈസർ എന്നിവയ്ക്ക് നിശ്ചിത ഗുണ നിലവാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

------------------

" കൊവിഡ് വ്യാപനം തടയാനുള്ള നിർദ്ദേശം സ്ഥാപന ഉടമകളും മറ്റുള്ളവരും കർശനമായി പാലിക്കണം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ 2006ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമം പ്രകാരം കേസെടുക്കും.

രഘുനാഥകുറുപ്പ്

(ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ല അസി. കമ്മിഷണർ)

------------------

പരാതിയുണ്ടോ, പറയാം

ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മിഷണർ : 8943346183

ആറന്മുള - 8943346539

അടൂർ - 8943346589

തിരുവല്ല- 8943346540

റാന്നി -8943346588

കോന്നി - 7593000862