മല്ലപ്പള്ളി : കർഷക സംഘം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ഓർഡിനൻസ് കത്തിച്ചു.ഹെഡ്‌പോസ്റ്റോഫീസിനു മുമ്പിൽ ഏരിയാ സെക്രട്ടറി പ്രൊഫ.എം.കെ.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം ബിന്ദു ചാത്തനാട്ട്,സി.പി.എം. ലോക്കൽ സെക്രട്ടറി ജോർജ്ജുകുട്ടി പരിയാരം,കെ.ഐ. മത്തായി,സാബു ജോസഫ്,വി.സി.മാത്യു, ബിബിൻ മാത്യൂസ്,റോയി വറുഗീസ് എന്നിവർ പ്രസംഗിച്ചു.