bund
തൊഴിലുറപ്പ് പദ്ധതിയിൽ ബണ്ട് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുന്നു

തിരുവല്ല: വർഷങ്ങളായി തകർന്നു കിടന്ന മണിമലയാറിന്റെ ബണ്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂർവ സ്ഥിതിയിലാക്കി.കുറ്റൂർ പഞ്ചായത്തിലെ നാലാംവാർഡിൽ റെയിൽവേ പാലത്തിനു സമീപത്തെ ബണ്ട് 2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്നുപോയിരുന്നു. ഇതുകാരണം കഴിഞ്ഞവർഷം മണിമലയാറ്റിലെ വെള്ളം ഒഴുകിയെത്തി ഒട്ടേറെ കുടുംബങ്ങൾക്ക് വെള്ളക്കെട്ട് ഭീഷണി ഉണ്ടായിരുന്നു.കുറ്റൂർ ജംഗ്ഷൻ വരെ റോഡിൽ വെള്ളം ഉയരാനും ഇത് കാരണമായി.മണിമലയാറും കരയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ബണ്ട് തകർച്ചയിലായതോടെ ജനങ്ങളുടെ പരാതികൾ ഉയർന്നിരുന്നു.ഇതേത്തുടർന്നാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബണ്ട് പൂർവസ്ഥിതിയിലാക്കി സംരക്ഷിക്കാൻ നടപടി തുടങ്ങിയത്.ഇപ്പോൾ നൂറുമീറ്ററോളം ദൂരത്തിൽ മണ്ണിട്ടുയർത്തി ബലപ്പെടുത്തി.