തിരുവല്ല: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി ടെലിവിഷൻ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകണമെന്ന് ചില പൊതുമേഖലാ സ്ഥാപനങ്ങൾ അറിയിക്കുകയും ചുമതല സമഗ്രശിക്ഷാ കേരളയെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.പഠന സംവിധാനം ഇനിയും ലഭ്യമല്ലാത്ത മേഖലകളിലുള്ള കുട്ടികൾക്കുവേണ്ടി പൊതു ഇടങ്ങളായ അങ്കണവാടി, വായനശാലകൾ,റിസോഴ്‌സ് സെന്ററുകൾ,പ്രതിഭാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏതാനും ടി.വി ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.സന്നദ്ധ സംഘടനകളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഓൺലൈൻ ക്ലാസുകൾ കാണാൻ നടത്തുന്ന ക്രമീകരണങ്ങൾ തുടർന്നും ഉണ്ടായാൽ മാത്രമേ ജില്ലയിലെ കുട്ടികളുടെ പഠനം പൂർണമായി നടപ്പിലാക്കാൻ കഴിയൂ.വ്യക്തിഗതമായി ടി.വി. നൽകുന്നില്ലെന്നും സമഗ്രശിക്ഷാ കേരള ജില്ല പ്രോജക്ട് കോഡിനേറ്റർ കെ.വി.അനിൽ അറിയിച്ചു.