കോഴഞ്ചേരി : കേന്ദ്ര സർക്കാരിന്റെ കൊവിഡ് പാക്കേജിൽ കാർഷികമേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ചും, ദരിദ്ര കർഷകർക്കും, കർഷകത്തൊഴിലാളികൾക്കും 7500 രൂപ വീതം പ്രതിമാസം നൽകുക എന്ന ആവശ്യം ഉന്നയിച്ചും കേരള കർഷക സംഘം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണയും ഓർഡിനൻസ് കത്തിക്കലും സംഘടിപ്പിച്ചു.കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ടി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കോഴഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ വിജയൻ, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി.പി.ഈശോ,കർഷക സംഘം കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സോണി കൊച്ചു തുണ്ടിയിൽ സുനിൽ ജി.നെടുമ്പുറം,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.