ചെങ്ങന്നൂർ: കോഴിയിറച്ചി വില നിയന്ത്രണാതീതമായി കൂടിയ സാഹചര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച ചിക്കൻ വില സംബന്ധിച്ച ഉത്തരവ് പിൻവലിച്ചതായി ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. ഉത്തരവിൽ പരാമർശിച്ചിരുന്ന വിലയിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ചിക്കൻ നൽകാൻ സാധിക്കുമെന്ന് കളക്ട്രേറ്റിൽ ഇന്നലെ ചേർന്ന കോഴിയിറച്ചി വിൽപ്പനയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ ഉണ്ടായ ആഭിപ്രായത്തെ തുടർന്നാണ് നടപടി. ഉപഭോക്താക്കളുടെ താൽപര്യം മുൻനിറുത്തിയാണ് വില നിയന്ത്രണം പിൻവലിക്കാനും മുൻവിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ചിക്കൻ വിപണിയിൽ ലഭ്യമാക്കാനും ധാരണയായത്.ആലപ്പുഴ ചിക്കൻ മർച്ചന്റ്‌സ് ആസോസിയേഷൻ,ആലപ്പി മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ,ഓൾ കേരള പൗൾട്രി ഫെഡറേഷൻ എന്നിവർ നൽകിയ പരാതിയിലാണ് കളക്ടറുടെ ചേംബറിൽ യോഗം ചേർന്നത്.