പത്തനംതിട്ട.: ജില്ലയിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ പൂർണമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ നൂറ് ടെലിവിഷൻ സെറ്റുകൾ സ്ഥാപിക്കും.സ്‌കൂളുകൾ, ലൈബ്രറികൾ,അങ്കണവാടികൾ തുടങ്ങിയ പൊതു കേന്ദ്രങ്ങൾക്കാണ് മുൻഗണന.
ജില്ലാതല ഉദ്ഘാടനം റാന്നി കുടമുരുട്ടി ഗവ.യു.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ രാജു ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. പ്രഥമാദ്ധ്യാപകൻ വി.കെ.അജിത്ത് ടി.വി ഏറ്റുവാങ്ങി.കെ.എസ്.ടി.എ.സംസ്ഥാന എക്‌സി.അംഗം കെ.എൻ.ശ്രീകുമാർ,ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ്,വാർഡ് മെമ്പർ ടി.ടി.മോഹനൻ,ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ,പി.എൻ.സെബാസ്റ്റ്യൻ,ഓമന രാജൻ കുട്ടി എന്നിവർ പങ്കെടുത്തു.