അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് 19 പ്രോട്ടോക്കോൾ പാലിക്കാതെ ഡ്യൂട്ടി ചെയ്ക്കുന്നതായി പരാതി.വാർഡ് ഡ്യൂട്ടി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് പകൽ രണ്ടും പേരും,രാത്രിയിൽ ഒരാൾ മാത്രവുമാണ്. ഇവർ തന്നെയാണ് സ്രവ പരിശോധനാ വിഭാഗത്തിലും ജോലി ചെയ്യുന്നത്. ഇവർ ആറ് ദിവസം ജോലി ചെയ്ത ശേഷം ഓഫ് ഡേ കഴിഞ്ഞ് തൊട്ടടുത്ത ദിവസം മറ്റു വാർഡുകളിൽ ജോലി നോക്കേണ്ടി വരുന്നു .ഇത് രോഗ പകർച്ചയ്ക്ക് കാരണമാകും.ഇവർക്ക് ക്വാറന്റയിൻ അനുവദിക്കുന്നില്ല.വാർഡുകളിലെ തിരക്ക് കൂട്ടുന്നത് കുറയ്ക്കാൻ ശ്രമം നടത്തുന്നുമില്ല.സർജറികളുടെ എണ്ണം കൂടുന്നതും കൂട്ടിരുപ്പുകാർക്ക് നിയന്ത്രണമില്ലാത്തതും സ്ഥിതി വഷളാക്കുന്നുണ്ട്. ജീവനക്കാർക്ക് മാനസിക പിന്തുണ നൽകി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജ‌ി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയതായി ജില്ലാ പ്രസിഡന്റ് സുരേഷ് കഴുവേലിൽ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ് എന്നിവർ അറിയിച്ചു.