പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി ഓൺ ലൈൻ ക്ലാസുകൾ ആരംഭിച്ചു. പുകരഹിത കുടംപുളി സംസ്‌കരണ പരിശീലനം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ഷാനാ ഹർഷൻ നേതൃത്വം നൽകി. ഇന്ന് രാവിലെ 11 ന് മഴക്കാല പച്ചക്കറി കൃഷി 12 ന് രാവിലെ 11 ന് ശാസ്ത്രീയ കോഴിവളർത്തൽ , 15 ന് രാവിലെ 11 ന് തെങ്ങ് കൃഷി എന്നിവയിൽ പരിശീലനം നടക്കും.