11-sajayan
കലഞ്ഞൂർ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ സജയൻ ഓമല്ലൂർ ടെലിവിഷൻ ചലഞ്ച് വഴി നൽകിയ ടെലിവിഷൻ സെറ്റ് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ ഏറ്റുവാങ്ങുന്നു

പത്തനംതിട്ട : കലഞ്ഞൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താനാവശ്യമായ ടെലിവിഷൻ വാങ്ങി നൽകി അദ്ധ്യാപകൻ മാതൃകയായി.അദ്ധ്യാപകനായ സജയൻ ഓമല്ലൂരാണ് 17ാം വാർഡിലെ കാഞ്ഞിരമുകൾ പ്രദേശത്തെ കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് പഠനസൗകര്യം ഏർപ്പാടാക്കിയത്.ടെലിവിഷൻ സെറ്റ് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ ഏറ്റു വാങ്ങി.പി.ടി.എ പ്രസിഡന്റ് രാജേഷ്.എസ്,മനോഹരൻ നായർ,പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ,ബിജോ അരോമ,അനിൽ കാമ്പിയിൽ,സുജിത്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.ദിവസങ്ങൾക്ക് മുൻപ് തന്റെ മുൻവിദ്യാലയമായ അട്ടപ്പാടി ഷോളയൂർ സ്‌കൂളിലെ കുട്ടികൾക്കായും സജയൻ ഓമല്ലൂർ ടെലിവിഷൻ നൽകിയിരുന്നു.