വടശേരിക്കര- റ്റി.റ്റി.റ്റി.എം.വി.എച്ച് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി പടയനിപ്പാറ കൊടുമുടിയിൽ ഗായത്രിക്ക് സ്‌കൂളിലെ കെമിസ്ട്രി അദ്ധ്യാപകനായ സുനിൽ എം.ആർ ഓൺലൈൻ പഠനത്തിന് സ്വന്തം ഫോൺ നൽകി .
വൈശാഖ് തെക്കുംമല , ബിനിബാബു കന്നാംപാലം എന്നീ വിദ്യാർത്ഥികളുടെ വീട്ടിലെ റ്റി.വിയുടെ പിക്ച്ചർട്യൂബ് മാറ്റി ഓൺലൈൻപഠന സജ്ജമാക്കി. ലോക് ഡൗൺ കാലത്ത് പിതാവ് പി.ആർ രാമചന്ദ്രന്റെ മരണത്തോടനുബന്ധിച്ചു നടത്തേണ്ട സഞ്ചയനം ഒഴിവാക്കി 15000 രൂപ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ പ്രസിഡന്റ് രാജു ഏബ്രഹാം എം.എൽ എ യ്ക്ക് നൽകി. ഉതിമൂട് പ്രദേശത്ത് വീടുകളിൽ കിറ്റുകൾ നൽകി. റാന്നിയിലെ ഒട്ടോറിക്ഷ തൊഴിലാളികൾക്ക് ഒരു ചാക്ക് അരിയും നൽകി. ഉതിമൂട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമാണ്സുനിൽ .കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക എലിസബത്ത് തോമസ്, ലിസോ സി.ജോൺ എന്നിവർ നേതൃത്വം നൽകി.