പത്തനംതിട്ട : സ്കൂൾ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ നടത്തിവരുന്ന ഓൺലൈൻ പഠനത്തിൽ നിന്നും അറബി,ഉറുദു,സംസ്കൃതം ഭാഷകളെ ഒഴിവാക്കിയതിനെ ന്യായികരിക്കാൻ പറ്റുന്നതല്ലെന്നും ഉടൻ ഇവ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ധർണ നടത്തി.മുസ്ളീം ലീഗ് ജീല്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഹബീബ് മദനി,എ. ഇഖ്ബാൽ,അൻസാരി തിരുവല്ല,അജീർ സാഹിബ്,ഷാൻ പുള്ളോലിൽ,തോമസ് മാത്യു, സിറാജ് റാവുത്തർ എന്നിവർ സംസാരിച്ചു.