11-s-rajeev
പത്തനംതിട്ടയിൽ നടന്ന ഹെഡ്‌പോസ്റ്റോഫീസ് ധർണ്ണ ജില്ലാ പ്രസിഡന്റ് എസ്.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : പ്രവർത്തി സമയം 12 മണിക്കൂറാക്കാനും തൊഴിൽ നിയമങ്ങൾ റദ്ദുചെയ്യാനുമുള്ള നടപടികൾ പിൻവലിക്കുക,പൊതു മേഖലയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക,തൊഴിൽ നഷ്ടപ്പെട്ടവർക്കും കുടിയേറ്റ തൊഴിലാളികൾക്കും പ്രതിമാസം 8000 രൂപ നൽകുക,കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ യാത്ര,റേഷൻ എന്നിവ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.യു.ടി.യു.സി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തി.പത്തനംതിട്ടയിൽ നടന്ന ഹെഡ്‌പോസ്റ്റോഫീസ് ധർണ ജില്ലാ പ്രസിഡന്റ് എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു.കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.രാധാമണി,ബിനു ബേബി,സനിലാ ജോർജ്, തുടങ്ങിയവർ ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്തു.