പന്തളം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുളനട ഞെട്ടൂർ കാഞ്ഞിരമണ്ണിൽ സിനു രാജൻ (28)നെയാണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത് . മുപ്പത്തിയൊന്നുകാരിയായ വീട്ടമ്മയെ 2018 മുതൽ പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട് . പന്തളം എസ്.എച്ച്.ഒ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.