obit-radhakrishnan
രാധാകൃഷ്ണൻ

മല്ലപ്പള്ളി - കോട്ടയം മണർകാട് നാലുമണിക്കാറ്റിന് സമീപം ബൈക്ക് അപകടത്തിൽ പെട്രോൾപമ്പ് ജീവനക്കാരൻ മരിച്ചു. ആനിക്കാട് പുന്നവേലി കാഞ്ഞിരത്തുംമൂട്ടിൽ പാണകുഴിയിൽ എ.രാധാകൃഷ്ണനാണ് (58) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം. ഏറ്റുമാനൂരിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ - കുളത്തിങ്കൽകവല മുക്കടമണ്ണിൽ സുശീല. മക്കൾ - രതീഷ്, ശാലു, രേഷ്മ. മരുമക്കൾ - മനു, അരുൺ.