പന്തളം - ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്നതിന് വൈദ്യുതി വിതരണം നിറുത്തി വയ്ക്കുന്നത് മൂലം വിദ്യാർത്ഥികളുടെ ഒാൺലൈൻ പഠനം തടസപ്പെടുന്നതിൽ പ്രതിഷേധിച്ച് പന്തളം തെക്കേക്കരയിലെ കെ.എസ്.ഇ.ബി ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു. കോൺഗ്രസ് തെക്കേക്കര മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ രഘു പെരുമ്പുളിക്കലാണ് ഇന്നലെ രാവിലെ ഓഫീസിനു മുന്നിൽ ആദ്യം പ്രതിഷേധവുമായി എത്തിയത്. വിവരമറിഞ്ഞ് കോൺഗ്രസ് പെരുമ്പുളിക്കൽ വാർഡ് പ്രസിഡന്റ് അരുവിക്കര സുരേഷ്, ഡിസിസി അംഗം എൻ.ജി.പ്രസാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഋഷി എന്നിവരുമെത്തി. തുടർന്ന് ടച്ചിംഗ് വെട്ട് നിറുത്തി വൈദ്യുതി പുനസ്ഥാപിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്..