road
തിരുവല്ല നഗരസഭാ റോഡിന്റെ വിശാലിന്റെ പേര് നല്കുനന്നത് ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായ സേവാഭാരതി പ്രവർത്തകൻ വിശാൽ നായരുടെ പേര് തുകലശേരി മാടപ്പത്ര റോഡിന് നൽകി.വിശാലിന്റെ നേതൃത്വത്തിൽ ഒട്ടേറെപ്പേരെ ഒഴുക്കിൽനിന്ന് രക്ഷിച്ച് റോഡിലെത്തിച്ചിരുന്നു.ഇതിനിടെ,ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവുകയായിരുന്ന അച്ഛൻ മാടപ്പത്ര വേണുഗോപാലൻ നായർ ഒഴുക്കിൽപ്പെട്ടതുകണ്ട് രക്ഷപ്പെടുത്താനായാണ് വിശാൽ വെള്ളത്തിലേക്ക് ചാടിയത്.വേണുഗോപാലനെ നാട്ടുകാർ രക്ഷപ്പെടുത്തി.കുത്തൊഴുക്കിൽപ്പെട്ട വിശാലിനെ രക്ഷപ്പെടുത്താനുമായില്ല. മൂന്നുദിവസത്തിന് ശേഷമാണ് മൃതദേഹം കിട്ടിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡിനാണ് പേര് മാറ്റിയിട്ടത്.നഗരസഭാ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനംചെയ്തു.സേവാഭാരതി തിരുവല്ല യൂണിറ്റ് പ്രസിഡന്റ് ബിജു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.രതീഷ്,കെ.പി.ഷാജി, ത്രിലോക്‌നാഥ്,മനോജ്, മനോജ്കുമാർ,രാധാകൃഷ്ണൻ വേണാട്ട്, ജിജീഷ്‌കുമാർ,ബിന്ദു സംക്രമത്ത് തുടങ്ങിയവർ പ്രസംഗിച്ചു.വിശാലിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.