തിരുവല്ല: ലോക്ക് ഡൗണിൽ നിന്നും സമൃദ്ധിയിലേക്ക് എന്ന ഗ്രാമീണ കൃഷി പദ്ധതിക്ക് കടപ്ര പഞ്ചായത്തിലെ 15-ാം വാർഡിൽ തുടക്കമായി.വാർഡിലെ 450 ൽപ്പരം വരുന്ന കുടുംബങ്ങൾക്ക് വാഴവിത്തുകൾ നൽകുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. കർഷകനായ ബർസ് ലിബി കെ.ദാനിയേലിന് വാഴവിത്തുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ ഉദ്ഘാടനം ചെയ്തു.ഷാന്റി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി നൈനാൻ,ജോസഫ് തോമസ്,പി.തോമസ് വർഗീസ്,എബി വർഗീസ്,ജോമി കുരുവിള,കോശി വർഗീസ്, റിജിൻ ടി.ചാക്കോ എന്നിവർ പ്രസംഗിച്ചു.