തിരുവല്ല: മഞ്ഞാടി മിഷൻ ഇന്ത്യ,ഇവാഞ്ചലൈസ് ഇന്ത്യ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കൊവിഡ് സഹായമായി ഒരുലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ തിരുവല്ല താലൂക്ക് ആശുപത്രിക്ക് നൽകി.സംഘടനാ പ്രതിനിധി സുമ ചെറിയാൻ,മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് ഉപകരണങ്ങൾ കൈമാറി.നഗരസഭാ ചെയർമാൻ ആർ.ജയകുമാർ,ആശുപത്രി സൂപ്രണ്ട് ഡോ.അജയ് മോഹൻ,ആർ.എം.ഓ ഡോ.എം.അരുൺ,ലേ സെക്രട്ടറി ബിജിൽ സി.മാത്യു, നേഴ്‌സിംഗ് സൂപ്രണ്ട് ഉഷാ രാജഗോപാൽ,പി.ആർ.ഓ മഞ്ജുഷ എന്നിവർ പങ്കെടുത്തു.