കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ 10.52 കോടിയുടെ ഗ്രാമീണ റോഡ് വികസന പ്രവർത്തികൾ ആഗസ്​റ്റ് 15നകം പൂർത്തിയാക്കുമെന്ന് കെ.യു.ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു.മുഖ്യമന്ത്റിയുടെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയിൽ വിവിധ പഞ്ചായത്തുകളിലായി എം.എൽ.എ നിർദ്ദേശിച്ച 53 പ്രവർത്തികൾക്ക് 8.82കോടി രൂപയ്ക്കും എൻ.സി.എഫ്.ആർ പദ്ധതി പ്രകാരം 40 ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ 1.70 കോടിക്കുമാണ് അനുമതി ലഭിച്ചത്. ഈ വർക്കുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും,നിർമ്മാണം ആഗസ്​റ്റ് 15നകം പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയതായും കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.