പത്തനംതിട്ട: മൂന്ന് മാസം മുമ്പ് ഷുഗർ കൂടി ചങ്ങനാശേരി ഗവ. ആശുപത്രിയിൽ വച്ച് കാൽ മുറിച്ചു മാറ്റേണ്ടി വന്ന അനാഥനായ കുഞ്ഞുമോനെ (52) പത്തനംതിട്ട കെന്നഡി ചാക്കോ ട്രസ്റ്റ് ഏറ്റെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ സംരക്ഷിക്കാൻ ആരുമില്ലാതിരുന്ന കുഞ്ഞുമോന്റെ വിവരം സൂപ്രണ്ടും വാർഡ് കൗൺസിലറും കെന്നഡി ചാക്കോയെ അറിയിക്കുകയായിരുന്നു. ട്രസ്റ്റിന്റെ നെസ്റ്റ് എന്ന സ്ഥാപനത്തിലാണ് കുഞ്ഞുമോന് അഭയം നൽകിയത്. ചികിത്സയിലായിരുന്ന മരുമകന് കൂട്ടിരിക്കാനെത്തിയ പൊന്നമ്മ ചന്ദ്രനാണ് ആശുപത്രിയിൽ കുഞ്ഞുമോന് സഹായം ചെയ്തിരുന്നത്.