കലഞ്ഞൂർ: തങ്ങളുടെ സ്‌കൂളിൽ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനം നഷ്ടപ്പെടരുതെന്ന് അദ്ധ്യാപക രക്ഷാകർതൃ സമിതിയും പൂർവ വിദ്യാർത്ഥികളും തീരുമാനിപ്പോൾ സമാഹരിക്കാൻ കഴിഞ്ഞത് പതിമൂന്ന് ടി..വി. ഗ്രേസ് ജൻസ് ബ്യൂട്ടി പാർലർ, മമ്മൂട്ടി-മോഹൻലാൽ ഫാൻസ് അസോസിയേഷൻ, ചങ്ക് ദോസ്ത് വാട്സാപ്പ് കൂട്ടായ്മ എന്നിവയുടെ ശ്രമഫലമായാണ് പതിമൂന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുങ്ങിയത്. പി ടി.എ. പ്രസിഡന്റ് എസ്. രാജേഷിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.ജയകുമാർ, രമാ സുരേഷ് ,ലക്ഷ്മി അശോക്, പ്രിൻസിപ്പൽമാരായ ഡി. പ്രമോദ്കുമാർ, എസ്. ലാലി, പ്രഥമാദ്ധ്യാപകൻ അലി അസ്ഗർ, വി.അനിൽ ,ബിജോ ജോയി, ഷീലാ വിജയൻ, മനോഹരൻ നായർ, ഫിലിപ്പ് ജോർജ്, സജയൻ ഓമല്ലൂർ എന്നിവർ പ്രസംഗിച്ചു.