കൊടുമൺ : നെടുമൺകാവ് ഇലക്ട്രിക് സബ് സ്റ്റേഷനു സമീപം ജെ.സി.ബി ഉപയോഗിച്ച് റോഡു കിളച്ചപ്പോൾ ടെലഫോൺ വയർ മുറിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. തൊട്ടടുത്ത കല്ലുംപുറത്ത് പുരുഷോത്തമന്റെ വീട്ടിലേക്കുള്ള കണക്ഷനും മുറിച്ചു. 89 വയസുള്ള പുരുഷോത്തമൻ ഒറ്റയ്ക്കാണ് താമസം. ബി.എസ്.എൻ.എൽ കോന്നി ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇളക്കിയ കരാറുകാരൻ നന്നാക്കട്ടെയെന്നാണ് മറുപടി. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.