ചെങ്ങന്നൂർ : ശ്രീനാരായണ ഗുരുദേവന്റെ ശുദ്ധിപഞ്ചകം എന്ന പുസ്തകത്തിന്റെ പ്രകാശനം എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ്, വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട്, കൺവീനർ ബൈജു അറുകുഴി എന്നിവർ പങ്കെടുത്തു. പുസ്തകം ചെങ്ങന്നൂർ യൂണിയനിലെ എല്ലാശാഖകളിലെയും ഭവനങ്ങളിൽ വിതരണം ചെയ്യും .