പത്തനംതിട്ട: ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21ലെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

പന്തളം നഗരസഭ, ഇലന്തൂർ, പുളിക്കീഴ് ബ്ലോക്കുപഞ്ചായത്തുകൾ, ഇലന്തൂർ, ഇരവിപേരൂർ, കലഞ്ഞൂർ, കൊടുമൺ, കോന്നി, മല്ലപ്പള്ളി, പള്ളിക്കൽ, പെരിങ്ങര, റാന്നി പെരുനാട്, തണ്ണിത്തോട്, ആനിക്കാട്, വള്ളിക്കോട്, അരുവാപ്പുലം, കവിയൂർ, കോയിപ്രം, കോട്ടാങ്ങൽ, നിരണം, സീതത്തോട് ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്.

പന്തളം, തിരുവല്ല നഗരസഭകളുടെ മാസ്റ്റർ പ്ലാൻ ഉപസമിതിയോഗത്തിന്റെ ശുപാർശയോടെ സർക്കാരിന് അയയ്ക്കും.
കാർഷിക അനുബന്ധമേഖലകളിലെ ഉപഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്തുകൾ നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും പദ്ധതികളുടെ നിർവഹണം ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കമ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയർ ടീം രൂപീകരിക്കുന്നതിനുള്ള പദ്ധതികൾ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും പ്രാധാന്യത്തോടെ ഏറ്റെടുക്കണം.
ആസൂത്രണസമിതി അംഗങ്ങളായ അഡ്വ.ആർ.ബി. രാജീവ്കുമാർ, വിനീത അനിൽ, ലീലാ മോഹൻ, എലിസബത്ത് അബു, ബി.സതികുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു.സി.മാത്യു, അസി.പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ് തൂടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.