12-cerian-polachirackal
കേരളാ കോൺഗ്രസ് ( എം)ന്റെ അഭിമുഖ്യത്തിൻ കുരമ്പാല വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളചിറയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം : തരിശ് ഭൂമിയിൽ കൃഷി പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ കൊവിഡിന്റെ മറവിൽ ഉദ്യോഗസ്ഥൻമാരെ കൂട്ടി പണം തട്ടിയെടുക്കുന്ന ഏജന്റുമാർക്കായി കൃഷിഭൂമി തീറെഴുതിയതായി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളിച്ചിറക്കൽ കുറ്റപ്പെടുത്തി. കർഷകർക്കും,കർഷക തൊഴിലാളികൾക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകുക,നാല് ശതമാനം പലിശക്ക് കാർഷിക വായ്പ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം കുരമ്പാല വില്ലേജ് ഓഫീസിന്റെ മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആർ.രവി,വർഗീസ് പേരയിൽ,ജേക്കബ് മാമൻ,ജോൺ തുണ്ടിൽ,എ.ജി.മധു,അലക്‌സ് ,സിബി ജോസഫ്,മാത്യു ശാമുവൽ,അനീഷ് കൊരണ്ടിപ്പള്ളിൽ,ഗിരീഷ് സി.ഒ.കോശി എന്നിവർ പ്രസംഗിച്ചു.