പത്തനംതിട്ട : ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ നാലുപേരും ഒരു കുടുംബത്തിൽപ്പെട്ടവർ. ഡൽഹിയിൽ നിന്ന് മംഗള എക്സ്പ്രസിൽ കഴിഞ്ഞ ആറിന് നാട്ടിലെത്തിയ പയ്യനാമൺ സ്വദേശികളാണിവർ. 40 വയസുകാരൻ, നഴ്സായ മുപ്പത്തിയാറുകാരി ഭാര്യ , ഏഴും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികൾ എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്. വീടുകളിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ പത്തനംതിട്ട ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

മേയ് 30ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ കോയിപ്രം സ്വദേശിയായ ഇരുപത്തിയേഴുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

-----------

ജില്ലയിൽ ഇതുവരെ

രോഗം സ്ഥിരീകരിച്ചവർ - 121

ചികിത്സയിലുള്ളവർ-. 83 പേർ

നിരീക്ഷണത്തിലുള്ളവർ- 104