പന്തളം : തോന്നല്ലൂർ പൂവനശ്ശേരിൽ ആർ. സുരേന്ദ്രനാഥക്കുറുപ്പ് (ആർ.എസ്. കുറുപ്പ് - 76) നിര്യാതനായി. സംസ്കാരം നടത്തി. ബി.ജെ.പി മുൻ സംസ്ഥാന സമിതി അംഗം, പന്തളം നിയോജക മണ്ഡലം പ്രസിഡന്റ്, മഹാദേവർ ഹിന്ദു സേവാസമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : മാവേലിക്കര കുറത്തികാട് കോമത്ത് കുടുംബാംഗം ശ്യാമ സുരേന്ദ്രൻ. മക്കൾ : എസ്. കൃഷ്ണകുമാർ (സോഫ്റ്റ് വെയർ എൻജിനിയർ, കൊച്ചി), എസ്. രാംകുമാർ (ഫ്ളവേഴ്സ് ചാനൽ, കൊച്ചി). മരുമക്കൾ : സുപ്രിയ (സോഫ്റ്റ് വെയർ എൻജിനിയർ, കൊച്ചി), അനിജ വി. കുറുപ്പ് (സബ് ട്രഷറി, റാന്നി-പെരുനാട്). സഞ്ചയനം : 15ന് രാവിലെ 9ന്.