ചിറ്റാർ : ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിലേക്ക് പട്ടികജാതി/പട്ടികവർഗ / മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്ന് പുതിയ അപേക്ഷ ക്ഷണിക്കുന്നു. ഒരു കുടുംബത്തിലെ റേഷൻ കാർഡിൽ ഒന്നിലധികം കുടുംബം ഉൾപെട്ടിട്ടുണ്ടെങ്കിൽ ആ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും വീടും ഇല്ലെങ്കിൽ റേഷൻ കാർഡ്, ആധാർ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് ഉൾപ്പെടെ ചിറ്റാർ പഞ്ചായത്ത് സെക്രട്ടറിക്ക് 15 വരെ അപേക്ഷ നൽകാം.അപേക്ഷ വെള്ള പേപ്പറിൽ തയാറാക്കി നൽകിയാൽ മതി.