കോഴഞ്ചേരി : ‌പാചക വാതകത്തിന്റെയും,പെട്രോൾ,ഡീസൽ എന്നിവയുടെയും വില വർദ്ധനവ് എത്രയും വേഗം പിൻവലിക്കണമെന്ന് ജനതാദൾ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റെജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിജോ പി.മാത്യു ഉദ്ഘാടനം ചെയ്തു.മഹിള ജനതാ ജില്ല വൈസ് പ്രസിഡന്റ് ലതാ ചെറിയാൻ,ഷീബാ ജോൺ,അനിയൻ പാണ്ടിയത്ത്,ബിബിൻ ബാബു,മിനി,ബിന്ദു എന്നിവർ പങ്കെടുത്തു.