പത്തനംതിട്ട :അമിത വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് എം.രജനി,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി,ബ്ലോക്ക്,മണ്ഡലം ഭാരവാഹികളായ ശ്യാം.എസ്. കോന്നി,മോൻസി ഡാനിയേൽ,രാജീവ് മള്ളൂർ,ഐവാൻ വകയാർ,ടി.എച്ച്.സിറാജുദ്ദീൻ, പ്രവീൺ പ്ലാവിളയിൽ,ജോസ് ഇല്ലിരിക്കൽ,സൗദാ റഹീം,സുലേഖാ.വി.നായർ,ഫൈസൽ കോന്നി,ഷിജു അറപ്പുരക്കൽ, എന്നിവർ പ്രസംഗിച്ചു.