പ്രമാടം : ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ അമിത വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.വകയാർ കെ.എസ്.ഇബി ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്തു. കൊവിഡ്19 മൂലം ദുരിതത്തിൽ അകപ്പെട്ട ജനവിഭാഗങ്ങൾക്ക് ഈ വൈദ്യുത ചാർജ് വർദ്ധനവ് അധികഭാരമായിക്കുകയാണെന്നും അടിയന്തരമായി അമിതമായ വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമാടംമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ലീലാരാജൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ സി.വി ശാന്തകുമാർ, കെ ആർ നോഹരൻ, ജോസ് പനച്ചക്കൽ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻമോൻസി, കെ.ആർ സലിലനാഥ്,പികെ ഉത്തമൻ,അശ്വതിസുഭാഷ്,ജയചന്ദ്രൻ,വി.എം.ചെറിയാൻ,സന്തോഷ്, സുജാതമോഹൻ എന്നിവർ പ്രസംഗിച്ചു.