അടൂർ : അമിത വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും ഉയർന്ന വൈദ്യുതി ബില്ലിന് തൊട്ടു പിന്നാലെ ആ തുകയുടെ അടിസ്ഥാനത്തിൽ വാർഷിക അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കുവാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നു ആന്റോ ആന്റണി എം. പി ആവശ്യപ്പെട്ടു.വൈദ്യുതി ഭവന് മുൻപിൽ കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കറ്റകളുമായി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു.ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ,ഡി.സി.സി ഭാരവാഹികളായ എഴകുളം അജു,ആനന്ദപ്പള്ളി സുരേന്ദ്രൻ,ജോയ് ജോർജ്,നിസാർ കാവിളയിൽ,ഹരി മലമേക്കര,അലക്സ് കോയിപ്പുറം,മനുനാഥ് പെരിങ്ങനാട്, അരവിന്ദ് ചന്ദ്രശേഖർ, സൂസി ജോസഫ്, ഭാസ്കരൻ പിള്ള,ഷെല്ലി ബേബി,മനുചാല,കുര്യൻ കോശി, ബിജു മുണ്ടപ്പള്ളി, രാധാകൃഷ്ണൻ കാഞ്ഞിരവിള, കുഞ്ഞൂഞ്ഞമ്മ ജോസഫ്, എന്നിവർ സംസാരിച്ചു.

പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളിക്കൽ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് പടിക്കൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പഴകുളം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിൽ, ഡി.സി.സി ജനറൽ സെക്രട്ടറി സുധാകുറുപ്പ്,ആർ.അശോകൻ,തോട്ടുവ പി.മുരളി,എം.ആർ ഗോപകുമാർ,ആർ.ശിവപ്രസാദ്,രതീഷ്സദാനന്ദൻ,അഡ്വ.പി.അപ്പു,രവികുമാർ,വിമൽ കൈതയ്ക്കൽ, തഴവാവിള ദിവാകരൻ,ശ്രീലത,അനന്ദു ബാലൻ,ഷിഹാബ് പഴകുളം,ബിജു ബേബി, ജോസ് ഓലിക്കൽ,ഹനീഫാ കാത്തുവിള,ഗോപി തെങ്ങിനാൽ,രാഹുൽ കൈതക്കൽ,തുളസീധരൻ നായർ,സുനിൽ പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.