പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സർക്കാർ വൃദ്ധമന്ദിരത്തിലെ താമസക്കാരും ജീവനക്കാരും. ജില്ലയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വയലത്തല വൃദ്ധമന്ദിരത്തിലെ താമസക്കാരും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറി. വൃദ്ധമന്ദിരം സൂപ്രണ്ടും ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇൻചാർജുമായ ജാഫർഖാൻ,മേട്രിൻ വിജി ജോർജ്,ഡോ.പാർവതി, ജീവനക്കാരായ രജനി, മനോജ്, ദിവ്യാ, ഷിനോ, പ്രീത എന്നിവർ ചേർന്നാണു സംഭാവന കൈമാറിയത്.