ചെങ്ങന്നൂർ : വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അഭിഭാഷകന്റെ ഭാര്യാമാതാവിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും ചെങ്ങന്നൂരിലെ കോടതികൾ അണുവിമുക്തമാക്കാൻ വൈകിയത് ഗുരുതര വീഴ്ചയാണെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. ഒരു തവണ മാത്രം
അഭിഭാഷകൻ പ്രവേശിച്ച മാവേലിക്കര കുടുംബ കോടതിയും ജില്ലാ കോടതിയും ഉടനടി അണുവിമുക്തമാക്കിയിരുന്നു. ഇതിനായി റവന്യൂ വകുപ്പോ ആരോഗ്യ വകുപ്പോ അഗ്‌നിശമന സേനയ്ക്ക് നിർദ്ദേശം നൽകാൻ വൈകിയത് തെറ്റായ നടപടിയാണ്. രോഗവ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷിബുരാജൻ പറഞ്ഞു.