തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന് കോവിഡ് പരിശോധന(പി.സി.ആർ) നടത്താനുള്ള അംഗീകാരം ലഭിച്ചു.എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലാബുകൾക്ക് മാത്രമാണ് ഐ.സി.എം.ആർ പോസിറ്റീവ് പരിശോധന നടത്താനുള്ള അനുമതി നൽകുന്നത്. എൻ എ ബി എൽ അംഗീകാരവും ഐ.സി.എം.ആർ അനുമതിയും ലഭിച്ച് രണ്ട് മെഷീനുകളാണ് കോവിഡ് പരിശോധനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ സ്വകാര്യ ഹോസ്പിറ്റലും പത്തനംതിട്ട ജില്ലയിലെ ഏക കൊവിഡ് പോസിറ്റീവ് പരിശോധനാ സെന്ററും ആയിരിക്കും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന്റെ സെൻട്രൽ റിസർച്ച് ലാബ് . സർജറി വിഭാഗത്തിൽ വരുന്ന രോഗികളെ ഫലപ്രദമായി ടെസ്റ്റ് ചെയ്യാനും സുരക്ഷയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ സർജറികൾ നടത്താനും ഇത് ഏറെ ഗുണം ചെയ്യുമെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു.കോട്ടയം ,പത്തനംതിട്ട ,ഇടുക്കി ,കൊല്ലം ജില്ലകളിൽ കൊവിഡ് പോസിറ്റീവ് ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ ഇല്ല .