തിരുവല്ല : വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിച്ച് വനം വകുപ്പിന് കൈമാറി. പെരിങ്ങര കൈലാത്തുമഠത്തിൽ വിജയന്റെ വീടിനോട് ചേർന്ന പാടശേഖരത്തിൽ മീൻ പിടിക്കാനിട്ട വലയിലാണ് പാമ്പ് കുടുങ്ങിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മൂർഖനെ കണ്ടെത്തിയത്.
പാമ്പ് പിടുത്തക്കാരൻ പ്രതീഷ് ചക്കുളമെത്തിയാണ് പാമ്പിനെ വലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. റാന്നിയിൽ നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.