കുമ്പനാട്: കൊറോണാ കാലഘട്ടത്തിൽ വൈദ്യുതി നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ അമിത ഭാരം ഏൽപ്പിക്കുന്ന ഇടതു സർക്കാർ ജനദ്രോഹ നടപടിയിൽ നിന്ന് പിൻമാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇബി കുമ്പനാട് സബ് സ്റ്റേഷനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സി.കെ ശശി,ശ്യാം കുരുവിള,മണ്ഡലം പ്രസിഡന്റുമാരായ പി.സി തോമസ്, പി.ജി അനിൽ കുമാർ,സുനിൽ മറ്റത്ത്,എം.കെ രഘുനാഥ്,പഞ്ചായത്ത് അംഗങ്ങളായ റോയി പരപ്പുഴ,വർഗീസ് ഈപ്പൻ,തോമസ് ജേക്കബ്,രാജു അംമ്പുരാൻ,രാജു വെട്ടിത്തറ,രാജു മഠത്തിങ്കൽ,തോമസ് ജോൺ കാടുവെട്ടൂർ, വി.എ ബാബു,സലീം കല്ലഴത്തിൽ,ബോബി കുളങ്ങരമഠം,ബേബി വർഗീസ്, വൽസൻ ചെമ്പനാനിൽ,വിജി ആനപ്പാറയിൽ,എ.കെ ഷാജീവ്, അനിൽ ബാബു എന്നിവർ പ്രസംഗിച്ചു.