പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇൗ മാസം ആറിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ മെഴുവേലി സ്വദേശിയായ 54 വയസുകാരൻ, മേയ് 21ന് കുവൈറ്റിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിനിയായ 65 വയസുകാരി, 28ന് അബുദാബിയിൽ നിന്നെത്തിയ ആനിക്കാട് സ്വദേശിനിയായ 28 വയസുകാരി, ഇൗ മാസം ആറിന് കുവൈറ്റിൽ നിന്നെത്തിയ നിരണം സ്വദേശിനിയായ 32 വയസുകാരി, മൂന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിയായ 32 വയസുകാരൻ, രണ്ടിന് ഡൽഹിയിൽ നിന്ന് എത്തിയ റാന്നി പഴവങ്ങാടി സ്വദേശിയായ 65 വയസുകാരൻ, 4ന് ഡൽഹിയിൽ നിന്നെത്തിയ മെഴുവേലി സ്വദേശിയായ 4 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.