പത്തനംതിട്ട : ചൈൽഡ് ലൈനിന്റെ നേത്യത്വത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ഇലന്തൂർ ബാലികാ ഭവനിൽ ആചരിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ ഡേവിഡ് റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി മെമ്പർ അഡ്വ. എസ്. ദീപ മുഖ്യ സന്ദേശം നൽകി. ബാലികാ ഭവൻ സൂപ്രണ്ട് അച്ചാമ്മ മാത്യു, ചൈൽഡ് ലൈൻ ടീം മെമ്പർമാരായ . സിജു വർഗീസ്, ശ്രീമതി. രാജി പി. സ്‌കറിയ, ശ്രീമതി. മിൻസമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.