മല്ലപ്പള്ളി -മണിമലയാറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.കൈപ്പറ്റ ആലുങ്കൽ മാത്യു ഐപ്പിന്റെ (സജി) മകൻ അലൻ മാത്യു (15) വാണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് സഹപാഠികളുമൊത്ത് പരിയാരം ചെറ്റേട്ട്കടവിൽ കളിക്കുന്നതിനിടെ കയത്തിൽപ്പെടുകയായിരുന്നു. വൈകുന്നേരം വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ഈരാറ്റുപേട്ടയിൽ നിന്നെത്തിയ 15 അംഗ സന്നദ്ധ പ്രവർത്തകരും തെരച്ചിലിൽ പങ്കെടുത്തു. മല്ലപ്പള്ളി മാർ ഡയനീഷ്യസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ് പായിപ്പാട് സ്വദേശിനി മോൻസി. സഹോദരങ്ങൾ - സച്ചിൻ, മിലൻ.