ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ ആറ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും മൂന്ന് ജെ.പി.എച്ച് മാരെയും നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവ് ബാധിക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് അടിയന്തരമായി നിയമനങ്ങൾ നടത്തിയത്.