മല്ലപ്പള്ളി : കല്ലൂപ്പാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പുതുശേരി കെ.എസ്.ഇ.ബി.സബ് എൻജിനിയർ ഓഫീസ് പടിക്കൽ ധർണ നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് കല്ലൂപ്പാറ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. അംഗങ്ങളായ ഇ.കെ.സോമൻ,ചെറിയാൻ വർഗീസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി മേക്കരിക്കാട്ട്, ജനറൽ സെക്രട്ടറിമാരായ എം.ജെ.ചെറിയാൻ,സജി പൊയ്ക്കുടിയിൽ, ബ്ലോക്ക് എക്‌സിക്യൂട്ടിവ് അംഗം വി.എ.ചെറിയാൻ,പഞ്ചായത്ത് അംഗം ജ്ഞാനമണി മോഹൻ,സണ്ണി കടുമണ്ണിൽ,സോമനാഥൻ നായർ,മോഹനൻ കോടമല,ജിം ഇല്ലത്ത്, സനോ ചെറിയാൻ,സനീഷ് അടവിക്കൽ,ബേബി നടുവിലേമുറിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.