പത്തനംതിട്ട : പെട്രോൾ ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു സി.ഐ.ടി.യു. ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ചു പ്രകടനം നടത്തി. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റിയംഗം.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം അഡ്വ.അബ്ദുൽ മനാഫ് അദ്ധ്യക്ഷവഹിച്ചു. ഏരിയ സെക്രട്ടറി ഇ.കെ ബേബി, ജോസ് കരിമ്പനക്കുഴി,ബോബി കണ്ണങ്കര,ബിജു നാരായണൻ,അശോകൻ,ഓമല്ലൂർ നെൽസൺ, പ്രസാദ് പുളിമുക്ക് ,എന്നിവർ സംസാരിച്ചു.