kunjumol

അടൂർ : പനിബാധിച്ച് മുണ്ടപ്പള്ളി കടുവാങ്കുഴിയിൽ പുത്തൻപുരയ്ക്കൽ ശാമുവേലിന്റെ ഭാര്യ കുഞ്ഞുമോൾ (50) മരിച്ചു. ഒരാഴ്ച മുമ്പ് മുംബൈയിൽ നിന്നെത്തിയ മകനും ഡൽഹിയിൽ നിന്നെത്തിയ മകളും വീടിനടുത്തുളള ബന്ധുവീട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോഴാണ് മരണം. ഇവർക്കുള്ള ഭക്ഷണം കുഞ്ഞുമോളാണ് എത്തിച്ചിരുന്നത്. സ്രവം കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ച ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കടുത്ത പനിയെ തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മരിച്ചു . മകളുടെ സ്രവപരിശോധന നെഗറ്റീവാണ്. മകന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മക്കൾ : ബിനോയി, ബിൻസി. മരുമകൻ : ജോസ്.