അടൂർ : പന്നിവിഴ കോട്ടപ്പുറം പണ്ടാരത്തിൽ പുത്തൻവീട്ടിൽ പ്രശാന്ത് (33) കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ചു. വിക്രോളി പാർക്ക് സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായ പ്രശാന്ത് ഭാര്യയ്ക്കും മകനുമൊപ്പം മുംബൈയിൽ താമസിക്കുകയായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ജയപ്രകാശ് -സുധർമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ പ്രീത. മകൻ: ആരവ്.